Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കേന്ദ്ര സർക്കാരിൽ തുടരുന്നത് അനീതി : ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടി രാജിവെച്ചു

September 06, 2019

September 06, 2019

യുവ ഐഎഎസ് ഉദ്യോഗസ്ഥനും ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയുമായ കണ്ണന്‍ ഗോപിനാഥന്റെ രാജി രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യത്തെ മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരേ പ്രതികരിച്ച് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവച്ചിരിക്കുന്നത്.
ബംഗലുരു : കശ്മീര്‍ വിഷയത്തിലുള്ള കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് രാജിവച്ചതിനു പിന്നാലെ കര്‍ണാടകയിലും രാജി. ദക്ഷിണ കന്നഡ ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന യുവ ഐഎഎസ് ഓഫിസര്‍ ശശികാന്ത് സെന്തിലാണ് രാജിവച്ചത്. 2009 ബാച്ച് ഐഎഎസ് ഓഫിസറും തമിഴ്‌നാട് സ്വദേശിയുമായ ശശികാന്ത് സെന്തില്‍,രാജ്യത്ത് മുമ്പൊന്നുമില്ലാത്ത വിധം ജനാധിപത്യ ധ്വംസനം നടക്കുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും രാജിക്കത്ത് നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്കു നല്‍കിയ കത്തില്‍ അദ്ദേഹം ആരോപിക്കുന്നു.

ഈ സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്നു കരുതുന്നതിനാലാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്കു നേരെ കുടുതല്‍ ശക്തമായ വെല്ലുവിളികള്‍ ഉയരും. ഇത്തരമൊരു ഘട്ടത്തില്‍ സിവില്‍ സര്‍വീസിന് പുറത്തിരുന്നത് പ്രവര്‍ത്തിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെങ്കിലും ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയിലോ അല്ലാതെയോ ആയ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്നില്ല. മാത്രമല്ല, ദക്ഷിണ കന്നഡയിലെ ജനങ്ങളും പ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റായ്ചൂരില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷം 2017 ഒക്ടോബറിലാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. പ്രളയകാലത്ത് അവധിയെടുത്ത് എറണാകുളത്തെ കലക്്ഷന്‍ സെന്ററുകളിലെത്തിയ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍, ജമ്മുകശ്മീരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശനിഷേധങ്ങള്‍ക്കെതിരേ അഭിപ്രായം പ്രകടിപ്പിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വേണ്ടി രാജിവച്ചിരുന്നു.


Latest Related News