Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
അമിതവണ്ണമാണോ പ്രശ്നം,അദ്‌നാൻ സാമി ശരീര ഭാരം കുറച്ചത് ഇങ്ങനെയാണ്

August 06, 2022

August 06, 2022

സംഗീത ലോകത്തെ വിസ്മയങ്ങളിൽ ഒരാളായ അദ്‌നാൻ സാമിയുടെ രൂപമാറ്റം അമിതവണ്ണം കാരണം പ്രയാസപ്പെടുന്ന എല്ലാവര്ക്കും വലിയ പ്രചോദനമാണ്. 230 കിലോ ശരീരഭാരമുള്ള മനുഷ്യനില്‍ നിന്നുള്ള ഇന്നത്തെ രൂപത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
'അതൊട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല'-ലോകമെമ്ബാടും ആരാധകരുള്ള പാക് ഗായകനായ അദ്‌നന്‍ സമി (50) പറഞ്ഞുതുടങ്ങുന്നു.

230 കിലോ ശരീരഭാരമുള്ള മനുഷ്യനില്‍ നിന്നുള്ള തന്റെ യാത്രയെപറ്റിയാണ് അദ്ദേഹം വിശദീകരിക്കുന്നത്. സംഗീതസംവിധായകനും ഗായകനുമായ അദ്‌നാന്‍ സമി 130 കിലോയിലധികം ശരീരഭാരമാണ് കുറച്ചത്. തന്നെപറ്റി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. വ്യായാമവും ശരിയായ ഭക്ഷണവുമാണ് ഫിറ്റ്‌നസിലേക്കുള്ള വഴിയില്‍ തന്നെ സഹായിച്ചതെന്നും മറ്റ് പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറയുന്നു.

'എത്രയോ വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീര ഭാരവുമായി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഒരു കാലത്ത് എനിക്ക് 230 കിലോ ആയിരുന്നു. ഇപ്പോ അത് 130 കിലോ ആയി കുറഞ്ഞു. അതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല. പക്ഷേ അത് ഞാന്‍ ശരിക്കും ആഗ്രഹിച്ച ഒന്നായിരുന്നു'-അദ്ദേഹം പറയുന്നു.'ഈ നിലയിലെത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്‌തു. വ്യായാമത്തിലൂടെയും ഡയറ്റിങ്ങിലൂടെയുമാണ് ഞാന്‍ ഇത് ചെയ്‌തതെന്ന് നിങ്ങള്‍ എത്ര പേര്‍ക്കറിയാം. ഞാന്‍ എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നോ ഏതെങ്കിലും തരത്തിലുള്ള വൈദ്യചികിത്സ നടത്തിയെന്നോ ആളുകള്‍ കരുതുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റാണ്'-സമി പറയുന്നു.

തന്റെ വ്യായാമങ്ങളില്‍ പ്രധാനം സ്ക്വാഷ് കളിക്കുന്നതാണെന്നാണ് ഗായകന്‍ വെളിപ്പെടുത്തുന്നത്. 'ഞാന്‍ എന്റെ ഭക്ഷണം പൂര്‍ണമായി നിയന്ത്രിച്ചു. ധാരാളം വ്യായാമം ചെയ്തു. ഇപ്പോള്‍ ധാരാളമായി സ്ക്വാഷ് കളിക്കുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ ശരീരം പരിപാലിക്കുന്നത്. ആരോഗ്യമുള്ളവരായിരിക്കേണ്ടത് പ്രധാനമായതിനാലാണ് ഞാന്‍ ഇങ്ങിനെ ചെയ്യുന്നത്'- അദ്ദേഹം പറഞ്ഞു.

ഹിറ്റ് ആല്‍ബങ്ങളുമായി തിളങ്ങിനിന്ന കാലത്താണ് അദ്നാന്‍ സമി തന്റെ ജീവിതത്തിലെ വലിയ ബ്രേക് എടുക്കുന്നത്. 2005ല്‍ താരത്തിന് ലിംഫെഡീമ എന്ന അസുഖം ബാധിച്ചു. തുടര്‍ന്ന് ഇതിന്റെ ട്രീറ്റ്‌മെന്റും സര്‍ജറിയും നടന്നു. രോഗത്തിന്റെ പ്രധാന കാരണം അമിതവണ്ണമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ് അദ്നാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ശ്രീരത്തിന്റെ ലിംഫ് സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിക്കുമ്ബോഴോ തടസ്സപ്പെടുമ്ബോഴോ മൃദുവായ ശരീര കോശങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതാണ് ലിംഫെഡിമ എന്ന രോഗം.

ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ലിംഫ് സിസ്റ്റത്തില്‍ തടസമുണ്ടായാല്‍ ദ്രാവകങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ശരീരത്തിലൂടെ ഒഴുകാന്‍ കഴിയാതെ വരും. ഈ അവസ്ഥയാണ് ലിംഫെഡീമ എന്ന് പറയുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്നായി കൂടിയപ്പോള്‍ ഡോക്ടര്‍മാര്‍തന്നെ ഇദ്ദേഹത്തിനോട് തടി കുറയ്ക്കാന്‍. ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം, ആറ് മാസത്തിനുള്ളില്‍ മരണം വരെ സംഭവിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴെല്ലാം താരത്തിന് പിന്തുണയുമായി നിന്നത് വീട്ടുകാരായിരുന്നു. വീട്ടുകാരുടെ പിന്തുണയും നല്ലൊരു ന്യൂട്രീഷനിസ്റ്റിന്റെ സഹായവും കൂടിയായപ്പോള്‍ അദ്നാന്‍ ശരീരഭാരം കുറയ്ക്കുക എന്ന സാഹസിക യാത്രയിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. ശരീര ഭാരം കുറക്കുന്നതില്‍ 80 ശതമാനവും ആശ്രയിച്ചിരിക്കുന്നത് ആ വ്യക്തിയുടെ മാനസികാവസ്ഥയാണെന്ന് അദ്നാന്‍ പറയുന്നു. ബാക്കി 20 ശതമാനം മാത്രമാണ് ശാരീരിക അധ്വാനം വേണ്ടത്.

ഇദ്ദേഹത്തിന്റെ ന്യൂട്രീഷനിസ്റ്റ് ആദ്യം എടുത്ത് മാറ്റുവാന്‍ ശ്രമിച്ചത് ഇദ്ദേഹത്തിന്റെ ഇമോഷ്ണല്‍ ഈറ്റിങ് ഹാബിറ്റാണ്. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമി എന്ത് ടെന്‍ഷന്‍ ഉണ്ടാവുമ്ബോഴും ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ ആളായിരുന്നു. ഇതായിരുന്നു ആദ്യം മാറ്റിയത്. പിന്നീട് ഇദ്ദേഹത്തിന് കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നല്‍കി. വെള്ള ചോറ്, ബ്രഡ്, ജംഗ് ഫുഡ്‌സ് എന്നിവയെല്ലാം ഒഴിവാക്കി. ചില ദിവസങ്ങളില്‍ സാലഡ്‌സ് മാത്രം കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും മീന്‍, പരിപ്പ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇക്കാലത്ത് അദ്നാന്റെ ദിവസം ആരംഭിക്കുന്നത് മധുരമിടാത്ത ചായയില്‍ നിന്നായിരുന്നു. ഉച്ചയ്ക്ക് പച്ചക്കറികള്‍ ചേര്‍ത്ത സാലഡ്, അതുപോലെ ഫിഷ് എന്നിവയും ഉണ്ടാകും. രാത്രിയില്‍ പരിപ്പ്, കോഴി എന്നിവയും കഴിക്കും. മധുരം ചേര്‍ക്കാത്ത ജ്യൂസ് ആണ് കുടിച്ചിരുന്നത്. അമിതമായി തടി ഉണ്ടായിരുന്നതിനാല്‍തന്നെ കുനിയാന്‍പോലും സാധിക്കാതിരുന്നിരുന്ന അദ്നാന് ജിമ്മില്‍ പോയാല്‍ത അറ്റാക്ക് വരുമോ എന്ന പേടിയുണ്ടായിരുന്നു. ആദ്യം തുടങ്ങിയത് ട്രെഡ്മില്ലില്‍ ട്രെയ്‌നറുടെ സഹായത്തോടെ ദിവസേന ഓടുന്ന വ്യായാമമാണ്. ഇതിലൂടെ തന്നെ ഓരോ മാസവും 10 കിലോ വീതം കുറയ്ക്കുവാന്‍ സാധിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News