Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മമ്മൂട്ടിയുടെ കരുതൽ പ്രവാസികൾക്കും,'ഫാമിലി കണക്റ്റ്' ഒമാനിൽ പ്രവർത്തനം തുടങ്ങി

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത് : മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി സാരഥിയായ  ഫാമിലി കണക്‌ട് പദ്ധതി ഒമാനിൽ പ്രവർത്തനം തുടങ്ങി.  പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച്‌ ചികിത്സ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന  ഫാമിലി കണക്‌ട്.

പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അല്‍ ജമാലി നിര്‍വഹിച്ചു.

ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. പ്രവാസിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടുപോയ നാട്ടിലെ മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്തുമ്പോൾ കൂടെനിന്ന് സഹായിക്കുന്ന പ്രഫഷനല്‍ വളന്റിയര്‍ ടീമിനെയും ഫാമിലി കണക്‌ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുള്ള ജെ.സി.ഐ അംഗീകാരം ഉള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തെരഞ്ഞെടുത്തതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യക്കോസ് പറഞ്ഞു. നാട്ടിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ഒമാനില്‍ ഇരുന്നു ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു. പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസിന് നന്ദിയുണ്ടെന്ന് ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി ഹാഷിം ഹസന്‍ പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News