Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാൻ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്കത്ത്:ഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ ജാഗ്രത അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

എംബസിയിൽ നൽകിയ ചില രേഖകളിൽ  തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും കാളുകൾ ലഭിക്കുന്നത്.

എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. അത്തരം കാര്യങ്ങള്‍ യഥാര്‍ഥ ഇ-മെയിലിലൂടെ മാത്രമേ ചോദിക്കുകകയുള്ളുവെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News