Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി 

March 18, 2021

March 18, 2021

മസ്കത്ത് : ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗമാണ്  ഇപ്പോൾ ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഹോസ്നി അറിയിച്ചു. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കാൻ കഴിയുന്ന എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനമാകുന്നതോടെ രാജ്യത്തെ ആകെ ജനസംഖ്യയിൽ 70 ശതമാനം പേർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും, വാക്സിനേഷന്റെ 30 ശതമാനം ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ,കഴിഞ്ഞ 24 മണിക്കൂറിനിടെ,577 പേർക്ക് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചു. 327 പേരാണ് രോഗമുക്തി നേടിയത്.മൂന്നു പേർ കൂടി ചികിത്സയിലിരിക്കെ മരിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News