Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിൽ കർഫ്യു നീട്ടി,പ്രവാസികളുടെ മടക്കയാത്രയും അനിശ്ചിതമായി നീളും

April 12, 2020

April 12, 2020

റിയാദ് : സൗദിയിൽ മാർച്ച് 22ന് പ്രഖ്യാപിച്ച 21 ദിവസത്തെ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്നലെ അർധരാത്രിയോടെ 21 ദിവസത്തെ കാലയളവ് പൂർത്തിയായതോടെയാണ് കോവിഡ് പ്രതിരോധത്തിന്റെ മുൻകരുതലിനായി കർഫ്യു വീണ്ടും നീട്ടാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. കോവി‍ഡ് 19 പ്രതിരോധം പൂര്‍ണമായെന്ന് ബോധ്യമാകുന്ന മുറക്കേ ഇനി കര്‍ഫ്യൂ പിന്‍വലിക്കൂ. ഇതോടെ രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകളും വൈകും.

നിലവില്‍ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ വിദേശത്തു നിന്നും സൌദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ വിമാന സര്‍വീസും വൈകിയേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സൗദിയിലുള്ള പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കയാത്രയും അനിശ്ചിതമായി നീളും.

സൗദിയിൽ ഇതുവരെ 52 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.രോഗബാധിതരുടെ എണ്ണവും നാലായിരം കടന്നിട്ടുണ്ട്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News