Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു 

January 14, 2021

January 14, 2021

റിയാദ്: കോവിഡ് ബാധിച്ചു മലയാളി റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പള്ളിനട സ്വദേശി എടശേരി വീട്ടില്‍ അബ്ദുല്‍ റഷീദ് (66) ആണ് മരിച്ചത്. 15 ദിവസത്തോളമായി റിയാദിലെ അമീര്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം.. 42 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്സി ഡ്രൈവറാണ്. ഒരേ ടാക്സി കമ്പനിയിലാണ്  42 വര്‍ഷവും ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സിദ്ദീഖ് തുവൂര്‍, അബ്ദുല്‍ മജീദ്, സുഫിയാന്‍ ചൂരപ്പുലാന്‍, കബീര്‍ വൈലത്തൂര്‍, സിദ്ദീഖ് നെടുേങ്ങാട്ടൂര്‍ തുടങ്ങിയ കെ.എം.സി.സി പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകനായ സുലൈമാന്‍ വിഴിഞ്ഞവും രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News