Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വാദേശി  മരിച്ചു

April 04, 2020

April 04, 2020

റിയാദ് : കോവിഡ് ബാധിച്ച് സൗദിയിലെ മദീനയിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം രണ്ടായി.നേരത്തെ തൃശൂർ മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീത് ദുബായിൽ മരണപ്പെട്ടിരുന്നു.

മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച്ച (ഇന്ന്) പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം. മാര്‍ച്ച്‌ 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News