Breaking News
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരൻ; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം | ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി  | താലിബാനുമായുള്ള സമാധാന ചര്‍ച്ചയിലെ 'അഴിയാക്കുരുക്കുകള്‍' അഫ്ഗാനിസ്ഥാനെ ആശങ്കപ്പെടുത്തുന്നു | 'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി | സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം | ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി  | ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ  | ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍ | ഖത്തറിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച വീണ്ടും തുറക്കും | കോവിഡിന് ശമനമില്ല,ദുബായിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു |
അഭിനയവും മോഡലിംഗും നിർത്തി വിവാഹിതയായി,ഇനി ദൈവത്തിന്റെ മാർഗത്തിലെന്ന് ബോളിവുഡ് നടി സന ഖാൻ 

November 23, 2020

November 23, 2020

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച  മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ   ഇനി ദൈവത്തിന്‍റെ പാതയിലായിരിക്കും തൻറെ ജീവിതമെന്ന് അറിയിച്ചു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സനയുടെ വിവാഹത്തിന്‍റെ വീഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികൾ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമാണ് വീഡിയോ.  ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ.

'അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ'; എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യൻ ഭൂമിയിലേക്ക് വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന കൂട്ടിച്ചേർത്തു. 

ഹിന്ദി, തമിഴ്, തെലുഗ് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News