Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിലേക്ക് വരൂ,ജിസിസി രാജ്യങ്ങളിൽ താമസ വിസയുള്ള വിദേശികൾക്ക് ഇനി എവിടെനിന്നും വിസയില്ലാതെ വരാം

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ
മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലേക്കെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതേ രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്ന നിബന്ധനയും ഒഴിവാക്കി.. ഇവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താമെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമെ ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളായിരുന്നുള്ളൂ.അതായത് ഖത്തറിൽ വിസയുള്ള ഒരാൾക്ക് ഖത്തറിൽ നിന്ന് മാത്രമേ വിസയില്ലാതെ ഒമാൻ ഒമാൻ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുന്നത്.ഇതോടെ ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ വിസയുള്ള ഒരാൾക്ക് നാട്ടിൽ നിന്ന് തന്നെ നേരിട്ട് ഒമാനിലേക്ക് പോകാം.

ഇത്തരത്തില്‍ വിസയില്ലാതെ ഒമാനിലെത്താന്‍ ജിസിസി രാജ്യങ്ങളിലെ വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കാലാവധി ഉണ്ടാകണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമല്ല.

പുതിയ നിബന്ധന അനുസരിച്ച് അഞ്ച് ജിസിസി രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിൽ താമസ വിസയുള്ളവർക്ക് ഇന്ന് മുതൽ തന്നെ ഒമാനിൽ പ്രവേശിക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News