Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മസ്കത്തിലേക്കുള്ള എയർഇന്ത്യയുടെ രണ്ട് സർവീസുകൾ റദ്ദാക്കി,മറ്റു സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു

September 04, 2022

September 04, 2022

മസ്‍കത്ത്: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. ഇതിനു പുറമെ ഈ സെക്ടറില്‍ രണ്ട് സർവീസുകൾ റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

സെപ്റ്റംബർ 12 (തിങ്കളാഴ്ച), 13 (ചൊവ്വാഴ്ച) തീയ്യതികളിലെ സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കായി ഈ ദിവസങ്ങളിലേക്ക് ടിക്കറ്റുകള്‍ എടുത്തിട്ടുള്ള യാത്രക്കാർക്ക് പിഴകളില്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും. ഒപ്പം മറ്റ് തീയതികളിൽ സ്വന്തമായി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.



സെപ്റ്റംബര്‍ 12ന് ഹൈദരാബാദിൽ നിന്നും, സെപ്റ്റംബർ 13ന് കണ്ണൂരിൽ നിന്നും മസ്‍കത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. മസ്‍കത്തില്‍ നിന്നും മസ്‍കത്തിലേക്ക് പുറപ്പെടുന്ന സർവീസിന്റെ സമയത്തിൽ മാറ്റം വരുത്തിയതായും അറിയിപ്പിൽ പറയുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ എയർ ഇന്ത്യ ഖേദം രേഖപെടുത്തുന്നതായും പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News