Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഒരു മൃതദേഹം കൂടി കണ്ടെടുത്തു : ഒമാനിൽ മരണം നാലായി

October 04, 2021

October 04, 2021

 

ഷാഹീൻ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്ന ഒമാനിൽ ഒരു മൃതദേഹം കൂടെ കണ്ടെടുത്തു. ഇതോടെ ആകെ മരണസംഖ്യ നാലായി. ഒമാൻ സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഒമാൻ ടീവിയാണ് റിപ്പോർട്ട് ചെയ്തത്. റുസൈൽ വ്യവസായ മേഖലയിലെ കെട്ടിടം തകർന്ന് രണ്ട് പേർക്കും, ആമിറാത്ത് വിലായത്തിലെ വെള്ളപ്പാച്ചിലിൽ ഒരു കുട്ടിക്കുമാണ് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത്. വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ റോയൽ പോലീസ് ആവശ്യപ്പെട്ടു. താഴ്ന്ന പലപ്രദേശങ്ങളിലും വെള്ളം കയറിയതോടെ നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.


Latest Related News