Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ട്വന്റി ട്വന്റി ലോകകപ്പ് : സൂപ്പർ 12 പോരാട്ടങ്ങൾ ഇന്നാരംഭിക്കും, ഇന്ത്യ നാളെ പാകിസ്താനെതിരെ

October 23, 2021

October 23, 2021

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആരവമടങ്ങി ദിവസങ്ങൾക്കകം അറേബ്യൻ മണ്ണിൽ കുട്ടിക്രിക്കറ്റിന്റെ ആവേശം വീണ്ടുമുയരുന്നു. ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. അബുദാബിയിലും ദുബായിലുമായി രണ്ട് മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറുന്നത്. ആസ്‌ട്രേലിയയും സൗത്താഫ്രിക്കയും അബുദാബിയിൽ നടക്കുന്ന ആദ്യമത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ, കരുത്തരായ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലാണ് രണ്ടാമങ്കം. 

12 ടീമുകളെ ആറ് ടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 പോരാട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, സൗത്താഫ്രിക്ക എന്നിവർ അടങ്ങുന്ന ആദ്യഗ്രൂപ്പിൽ, യോഗ്യതാമത്സരം എന്ന കടമ്പ താണ്ടിയെത്തുന്ന ശ്രീലങ്കയും ബംഗ്ലാദേശുമുണ്ട്. ഇന്ത്യ പാക്കിസ്ഥാൻ, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്ലാന്റ് എന്നിവരാണ് രണ്ടാം ഗ്രൂപ്പിൽ അണിനിരക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് നാളെ ദുബൈ ഇൻർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാവുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ഇതുവരെ പാകിസ്താനോട് തോൽവി രുചിച്ചിട്ടില്ല എന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ ഇന്ത്യയും, ചരിത്രം തിരുത്താൻ പാകിസ്ഥാനും കളത്തിൽ ഇറങ്ങുമ്പോൾ പോരാട്ടം ആവേശക്കൊടുമുടി കയറുമെന്നുറപ്പ്.


Latest Related News