Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
വാട്ട്‌സ്ആപ്പ് ഇനി ഒന്നിലേറെ ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ കഴിയും; ലോഗ്ഔട്ട് സംവിധാനം വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് (വീഡിയോ കാണാം)

February 13, 2021

February 13, 2021

മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലോഗ്ഔട്ട് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പിന്റെ ബീറ്റ അപ്‌ഡേറ്റായ 2.21.30.16 ല്‍ ലോഗ്ഔട്ട് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 

സാധാരണ വാട്ട്‌സ്ആപ്പിലും വാട്ട്‌സ്ആപ്പ് ബിസിനസിലും ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യാതെ വാട്ട്‌സ്ആപ്പ് താല്‍ക്കാലികമായി ഉപേക്ഷിക്കുകയോ മറ്റൊരു ഡിവൈസിലേക്ക് മാറുകയോ ചെയ്യാം. 

വാട്ട്‌സ്ആപ്പിന്റെ ഫീച്ചറുകള്‍ നിരീക്ഷിക്കുന്ന ഡബ്ല്യുഎബീറ്റഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും കാലം ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ചെയ്താല്‍ മാത്രമേ മറ്റൊരു ഡിവൈസില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബാക്ക്അപ്പ് ചെയ്തില്ലെങ്കില്‍ വിവരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യത ഉണ്ടായിരുന്നു. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്. 

വാട്ട്‌സ്ആപ്പിലെ സെറ്റിങ്‌സില്‍ ഡിലീറ്റ് മൈ അക്കൗണ്ട് എന്ന ഓപ്ഷന് പകരമായാണ് ലോഗ്ഔട്ട് ഓപ്ഷന്‍ ബീറ്റ വെര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയേക്കാമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ലോഗ്ഔട്ട് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ അത് ഒന്നു കൂടി സ്ഥിരീകരിക്കാനുള്ള ഓപ്ഷനാണ് കാണിക്കുക. ഇത് സ്ഥിരീകരിച്ചാല്‍ വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആദ്യമായി തുറക്കുമ്പോഴുള്ള സ്‌ക്രീനിലേക്കാണ് എത്തുക. 

വാട്ട്‌സ്ആപ്പ് ലോഗ്ഔട്ട് ഫീച്ചര്‍ പരീക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഐ.ഒ.എസിലെ ലോഗ്ഔട്ട് സംവിധാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ലഭ്യമാകുമെന്നാണ് പുറത്തു വരുന്ന വിവരം. 

ഒന്നിലേറെ ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ലോഗ്ഔട്ട് ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് തരത്തിലാണ് ഇത് നടപ്പിലാക്കുക; ഒന്ന് വാട്ട്‌സ്ആപ്പ് വെബ്ബിനും മറ്റൊന്ന് വ്യത്യസ്ത ഡിവൈസുകളിലും. 

പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്ട്‌സ്ആപ്പ് വെബ്ബ് ഉപയോഗിക്കാന്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഫോണിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്ന നിബന്ധന ഇല്ലാതാകും. 

നാല് വ്യത്യസ്ത ഡിവൈസുകളില്‍ വരെ ഒരേ നമ്പറിലുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും. ഈ ഫീച്ചറിലും പ്രധാനമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഫോണിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. നാല് ഡിവൈസുകള്‍ എന്ന എണ്ണത്തിന്റെ പരിധിയും ഭാവിയില്‍ മാറിയേക്കാം എന്ന് ഡബ്ല്യുഎബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീഡിയോ കാണാം: 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News