Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ലോകകപ്പ് യോഗ്യത : ഓസ്‌ട്രേലിയയെ സമനിലയിൽ തളച്ച് ഒമാൻ

February 02, 2022

February 02, 2022

മസ്കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ ഒമാൻ സമനിലയിൽ തളച്ചു. വാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് തവണ വീതം വലകുലുക്കി. ബൗഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ ഓസ്‌ട്രേലിയ ലീഡ് എടുത്തെങ്കിലും ആതിഥേയർ വീറോടെ തിരിച്ചടിക്കുകയായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം.


പതിനഞ്ചാം മിനിറ്റിൽ ജാമിൽ മാക്ലറീൻ നേടിയ ഗോളിലൂടെയാണ് ഓസ്‌ട്രേലിയ മുന്നിലെത്തിയത്. പെനാൽറ്റി സ്പോട്ടിൽ നിന്നായിരുന്നു ഗോൾ. രണ്ടാംപകുതിയിൽ അബ്ദുള്ള ഫവാസിലൂടെ ഒമാൻ ഒപ്പമെത്തി. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ആരോൺ മൂയി കങ്കാരുക്കൾക്ക് വീണ്ടും ലീഡ് നൽകി. എന്നാൽ, പെനാൽറ്റി സ്പോട്ടിൽ നിന്നും തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ ഫവാസിലൂടെ ഒമാൻ സമനില സ്വന്തമാക്കി. ഗ്രൂപ്പ് ബിയിൽ 15 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാമതും 8 പോയിന്റുമായി ഒമാൻ നാലാമതുമാണ്.


Latest Related News