Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അധികാരമേറ്റെടുക്കൽ ചടങ്ങിന് അയൽരാജ്യങ്ങളെ ക്ഷണിച്ച് താലിബാൻ

September 07, 2021

September 07, 2021

അഫ്ഗാനിൽ അധികാരംപിടിച്ചെടുത്ത് ആഴ്ചകൾ പിന്നിട്ടെങ്കിലും, താലിബാൻ ഇതുവരെ പുതിയ ഗവണ്മെന്റിനെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് തവണ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നാലെ ഈ ചടങ്ങ് മാറ്റിവെക്കപ്പെടുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച്, അയൽരാജ്യങ്ങളെ തങ്ങളുടെ സ്ഥാനാരോഹണചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താലിബാൻ. 

റഷ്യ, ചൈന, തുർക്കി, ഇറാൻ,പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം. ഈ രാജ്യങ്ങളോട് താലിബാൻ സ്വീകരിക്കാൻ പോവുന്ന വിദേശനയത്തിന്റെ പ്രതിഫലനമായാണ് ഈ ക്ഷണത്തെ നിരീക്ഷകർ കാണുന്നത്. ചൈന വഴിയും ഇറാൻ വഴിയും വ്യാപാരം സുഗമമായി നടത്തിയാൽ മാത്രമേ അഫ്ഗാന് പിടിച്ചുനിൽക്കാൻ കഴിയുള്ളൂ എന്ന ബോധ്യമാണ് താലിബാനെ ഈ നയം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയപ്രതിനിധി വാങ് വെൻബിൻ തയ്യാറായില്ല.


Latest Related News