Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു : ഷഹീൻ ചുഴലിക്കാറ്റിൽ മരണം പന്ത്രണ്ടായി

October 08, 2021

October 08, 2021

മസ്കറ്റ് : ചുഴലിക്കാറ്റിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഒമാനിൽ മരണം പന്ത്രണ്ടായി. വാദി മുറിച്ചുകടക്കുന്നതിനിടെ കാണാതായ ആളെ പിന്നീട് റുസ്തഖിൽ നിന്നും കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ദേശീയ ദുരന്തനിവാരണസമിതി അറിയിച്ചു. 

കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഒമാന്റെ വടക്കൻ മേഖലയിലാണ് ഷഹീൻ കൂടുതൽ നാശംവിതച്ചത്. നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. മലയാളികൾ നിരവധിയുള്ള ഈ മേഖലകളിലെ ചളിയും വെള്ളവും കയറി കെട്ടിടങ്ങൾ ഉപയോഗശൂന്യമായ അവസ്ഥയാണ്. റോയൽ ഒമാൻ പോലീസിന്റെയും വിവിധസൈനികവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അപകടമേഖലകൾ സന്ദർശിച്ച ഇന്ത്യൻ സംഘം പാസ്പോർട്ട് നഷ്ടപെട്ടുപോയതടക്കമുള്ള പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വാക്കുനൽകിയാണ് മടങ്ങിയത്. ഭക്ഷണം വിതരണം ചെയ്യാൻ ഒമാൻ മനുഷ്യാവകാശകമ്മീഷനും ദുരന്തബാധിതപ്രദേശങ്ങളിൽ സജീവമായി രംഗത്തുണ്ട്.


Latest Related News