June 23, 2021
June 23, 2021
മസ്‌കത്ത്: ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. മസ്‌കത്ത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്രവാസി ജീവനക്കാര്‍ക്കാരെ ഒഴിവാക്കി, സ്വദേശികള്‍ക്ക് പരിശീലനം നല്‍കികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. അടുത്ത ജനുവരി 1 മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്വദേശികളില്‍ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തില്‍ വരുന്നത്.