Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അന്വേഷണം പൂർത്തിയാവട്ടെ,യുദ്ധം അവസാനത്തെ നടപടിയെന്ന് ആദില്‍ അൽ ജുബൈര്‍

September 26, 2019

September 26, 2019

എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ ഉണ്ടാവുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

ജിദ്ദ: അരാംകോ ആക്രമണത്തിൽ അന്വേഷണം പൂർത്തിയായാൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.എന്തുകൊണ്ട് തിരിച്ചടി നൽകുന്നില്ലെന്ന ചോദ്യത്തിന് യുദ്ധം അവസാനം സ്വീകരിക്കേണ്ട നടപടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ തെളിവുകളും പുറത്തു വന്നാല്‍ സാമ്പത്തിക - സൈനിക നടപടി ഇറാനെതിരെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആദില്‍ ജുബൈര്‍. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

യുദ്ധം പെട്ടെന്ന് ചെയ്യാവുന്നതാണ്. അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനു മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ്. എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ ഉണ്ടാവുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുടെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാവും. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ വിക്ഷേപണകേന്ദ്രം കണ്ടുപിടിക്കാന്‍ യു.എന്‍ അന്വേഷണ സംഘത്തിന്റെ സഹായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Latest Related News