Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂവായിരത്തോട് അടുത്തു,ഇന്ന് പത്ത് മരണം

May 16, 2020

May 16, 2020

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,840 പേരിൽ കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്. 1797 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23666 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28048 ആണ്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 10 പേര്‍ കൂടി മരിച്ചു. എല്ലാവരും വിദേശികളാണ്.ഇവർ ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാരെന്ന് വ്യക്തമാക്കിയിട്ടില്ല.

ലോക് ഡൗണില്‍ അയവുണ്ടായതോടെ ആളുകള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയതാണ് രോഗവ്യാപനാം വീണ്ടും ഉയരാൻ ഇടയാക്കിയതെന്നാണ് സൂചന. റമദാന്‍ 29 വരെ മാത്രമേ പകലുള്ള കര്‍ഫ്യൂ ഇളവുള്ളൂ. പെരുന്നാള്‍ മുതല്‍ അഞ്ച് ദിവസം വീണ്ടും കര്‍ശന നിരോധനാജ്ഞയുമായി രാജ്യം അടച്ചുപൂട്ടി ഇരിക്കുന്നതോടെ ഇതിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News