Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കൊവിഡ് വാക്‌സിനായുള്ള അപ്പോയിന്റ്‌മെന്റുകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം

March 18, 2021

March 18, 2021

റിയാദ്: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ലഭിക്കാനായുള്ള അപ്പോയിന്റ്‌മെന്റുകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യ മന്ത്രാലയം. ഇത്തരത്തില്‍ വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

വാക്‌സിന്‍ ലഭിക്കാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ അംഗീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇല്ല എന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സെഹതി മൊബൈല്‍ ആപ്പ് വഴി മാത്രമാണ് അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

സെഹതി ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ലഭ്യമായ തിയ്യതികളില്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെ അപ്പോയിന്റ്‌മെന്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. http://onelink.to/yjc3nj എന്ന ലിങ്ക് ഉപയോഗിച്ച് സെഹതി ആപ്പില്‍ വാക്‌സിനേഷനായുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ കഴിയും. 

ചൊവ്വാഴ്ച വരെ സൗദി അറേബ്യയില്‍ 23 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News