Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗദിയിൽ വധശിക്ഷ കൂടുന്നു,റിയാദിൽ നടക്കുന്ന ജി-20 ഉച്ചകോടി എൻജിഒകൾ ബഹിഷ്‌കരിച്ചേക്കും 

January 13, 2020

January 13, 2020

റിയാദ് : 2019 ൽ സൗദിഅറേബ്യയിൽ 184 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. കഴിഞ്ഞ ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇവരിൽ 88 പേർ സൗദി പൗരന്മാരും 90 വിദേശികളുമാണ്. ആറുപേർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയുടെ പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ചാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം അറിയിച്ചത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2018 ൽ നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ രാജ്യത്തെ വധശിക്ഷകൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും എന്നാൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമാണ് 2019 ലെ കണക്കുകളെന്ന് മനുഷ്യാവകാശ സംഘടനയുടെ ഡയറക്റ്റർ മായാ ഫോയ പറഞ്ഞു. ഇതേതുടർന്ന് ഈ വർഷം നവംബറിൽ റിയാദിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി റിയാദിൽ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന.കുട്ടികളെ ഉൾപ്പെടെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ഒരു രാജ്യത്ത് ഇത്തരമൊരു ഉച്ചകോടി നടത്തുന്നതിൽ താല്പര്യമില്ലെന്ന് മായാ ഫോയ വ്യക്തമാക്കി.അതേസമയം റിയാദിൽ നടക്കുന്ന ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ചില എൻജിഒകളും സൂചന നൽകിയിട്ടുണ്ട്. മുതിർന്ന സൗദി മാധ്യമ പ്രവർത്തകൻ ജമാൽ കശൊഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം നിലനിൽക്കെ,രാജ്യത്ത് നടപ്പിലാക്കുന്ന വധശിക്ഷകളുമായി ബന്ധപ്പെട്ടും സൗദിക്കെതിരെ ഉയരുന്ന വിമർശനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വലിയ തലവേദനയാകും.


Latest Related News