Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പോർച്ചുഗലിനും സെനഗലിനും ലോകകപ്പ് യോഗ്യത, ഈജിപ്ത് പുറത്ത്

March 30, 2022

March 30, 2022

ഖത്തർ ലോകകപ്പിൽ ഇടമുറപ്പിച്ച് റൊണാൾഡോയും സംഘവും. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ കീഴടക്കിയാണ് പറങ്കിപ്പട ലോകകപ്പ് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസാണ് ടീമിന്റെ ഇരുഗോളുകളും നേടിയത്. മാഞ്ചസ്റ്ററിലെ സഹതാരം റൊണാൾഡോ ഒരു ഗോളിന് വഴിയൊരുക്കിയപ്പോൾ, ലിവർപൂൾ താരം ഡിയാഗോ ജോട്ടയുടെ ക്രോസിൽ നിന്നാണ് ബ്രൂണോ രണ്ടാം ഗോൾ നേടിയത്. ഇറ്റലിയെ വീഴ്ത്താനായതിന്റെ ആത്മവിശ്വാസവുമായാണ് നോർത്ത് മാസിഡോണിയ ഫൈനൽ പ്ലേഓഫിന് ഇറങ്ങിയത്. പോർച്ചുഗൽ ആദ്യമത്സരത്തിൽ തുർക്കിയെ മറികടന്നിരുന്നു. 

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും സാദിയോ മാനെയുടെ സെനഗൽ ലോകകപ്പ് യോഗ്യത നേടി. മുഹമ്മദ്‌ സലാഹ് നയിച്ച ഈജിപ്തിന്റെ സ്വപ്‌നങ്ങൾ തകർത്താണ് സെനഗൽ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. പെനാൽറ്റി ഷൂട്ട്‌ ഔട്ടിലായിരുന്നു വിജയം. മറ്റൊരു ആഫ്രിക്കൻ ശക്തിയായ അൾജീരിയക്കും ലോകകപ്പ് യോഗ്യത നേടാനായില്ല. കാമറൂണാണ്, അധിക സമയത്ത് നേടിയ ഗോളിലൂടെ അൾജീരിയയെ തോല്പിച്ചത്. നൈജീരിയ വീഴ്ത്തി ഘാനയും ലോകകപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ടുണീഷ്യ, മൊറോക്കോ എന്നിവരാണ് ആഫ്രിക്കയിൽ നിന്നും ഖത്തർ ലോകകപ്പിനെത്തുന്ന മറ്റ് ടീമുകൾ.


Latest Related News