Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അമേരിക്കൻ നയതന്ത്രകാര്യങ്ങളുടെ നിയന്ത്രണം ഖത്തറിന്

November 13, 2021

November 13, 2021

ദോഹ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ നയതന്ത്രകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള പ്രതിനിധിയായി ഖത്തർ പ്രവർത്തിക്കും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. താലിബാനിൽ പ്രവർത്തിച്ചിരുന്ന അമേരിക്കയുടെ നയതന്ത്രകാര്യാലയം താലിബാൻ അധികാരമേറ്റതിന് പിന്നാലെ അടച്ചിട്ടിരുന്നു. ഇതോടെയാണ് നയതന്ത്രകാര്യങ്ങൾ ഖത്തറിനെ ഏല്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. 


അഫ്ഗാനിസ്ഥാനിലെ ഖത്തർ എംബസിക്കുള്ളിൽ ഇന്റർസെക്ഷൻ സ്ഥാപിക്കുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ എമിഗ്രന്റ് വിസ ഉപയോഗിച്ച് അഫ്ഗാനിൽ നിന്നും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാമെന്നും ഖത്തർ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിൽ നിന്നും അമേരിക്കൻ പൗരന്മാരെ പുറത്തെത്തിക്കുന്നതിലും ഖത്തർ വലിയ പങ്ക് വഹിച്ചിരുന്നു.


Latest Related News