Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തർ വിദേശകാര്യമന്ത്രിയും ഇറാൻ പ്രസിഡന്റും കൂടിക്കാഴ്ച്ച നടത്തി

January 28, 2022

January 28, 2022

ടെഹ്‌റാൻ : അറബ് ലോകത്തെ ശക്തികളിലൊന്നായ ഇറാനുമായി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി കൂടിക്കാഴ്ച്ച നടത്തി. ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് ഖത്തർ പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. 

അറബ് മേഖലയിലെ നയതന്ത്രകാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ഇറാനിയൻ ജനതയ്ക്ക് ഖത്തർ അമീറിന്റെ സ്നേഹസന്ദേശം വിദേശകാര്യമന്ത്രി അറിയിച്ചപ്പോൾ, ഖത്തർ ജനതയുടെ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുന്നു എന്നായിരുന്നു ഇറാനിയൻ പ്രസിഡന്റിന്റെ പ്രതികരണം. പല ഗൾഫ് രാജ്യങ്ങളോടും ഇടഞ്ഞുനിൽക്കുന്ന ഇറാനുമായി സമാധാനപൂർണമായ ചർച്ച നടത്താൻ ഖത്തറിന് കഴിഞ്ഞെന്ന വസ്തുത പ്രതീക്ഷയോടെയാണ് അറബ് ലോകം നോക്കിക്കാണുന്നത്.


Latest Related News