Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വാക്‌സിന് പിന്നാലെ കൊവിഡ്-19 രോഗചികിത്സയ്ക്കായുള്ള ഗുളിക പുറത്തിറക്കാനൊരുങ്ങി ഫൈസര്‍; മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

March 29, 2021

March 29, 2021

ന്യൂയോര്‍ക്ക്: കൊവിഡ്-19 മഹാമാരിയുടെ ഭീതിയില്‍ കഴിയുന്നതിനിടെ ലോകത്തിന് ആശ്വാസമായാണ് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് പ്രതിരോധ വാക്‌സിനാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍. യു.കെയാണ് ഫൈസര്‍ വാക്‌സിന് ആദ്യമായി അനുമതി നല്‍കിയത്. 

ഖത്തര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. 95 ശതമാനത്തോളമാണ് അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍ നിര്‍മ്മിച്ച വാക്‌സിന്റെ വിജയസാധ്യത. 

എന്നാല്‍ വാക്‌സിന്‍ അവതരിപ്പിച്ചെങ്കിലും വെറുതെ ഇരിക്കുകയായിരുന്നില്ല ഫൈസര്‍. കൊവിഡ്-19 രോഗം ബാധിച്ചവരെ ചികിത്സിക്കാനായുള്ള മരുന്ന് കണ്ടെത്തുകയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. അതിവേഗമുള്ള ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇപ്പോള്‍ കൊവിഡ് രോഗം ചികിത്സിക്കാനുള്ള ഗുളിക ഉടനെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ഫൈസര്‍ വികസിപ്പിച്ചെടുത്ത കൊവിഡ്-19 ഗുളിക മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയെന്ന് ഫൈസര്‍ അറിയിച്ചു. കൊവിഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ഗുളികയ്ക്ക് കഴിയുമെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. 

രോഗം ബാധിച്ച ഉടന്‍ മരുന്ന് കഴിക്കുകയാണെങ്കില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് രോഗിയുടെ ശരീരത്തിലെ വൈറസ് വ്യാപനം തടയാന്‍ ഗുളികയ്ക്ക് കഴിയും. പ്രൊട്ടീസ് എന്ന പ്രോട്ടീനാണ് വൈറസ് വ്യാപനത്തെ തടയുന്നത്. ഹെപ്പറ്റൈറ്റിസ്-സി, എയ്ഡ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള വൈറസ്ജന്യ രോഗങ്ങളെ വിജയകരമായി ചികിത്സിക്കാന്‍ പ്രൊട്ടീസ് മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഫൈസറിന്റെ ഗുളികയുടെ ആദ്യ മനുഷ്യ പരീക്ഷണം അമേരിക്കയിലാണ് നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് രക്തത്തിലൂടെ നല്‍കാനുള്ള മരുന്നിനായുള്ള ഗവേഷണങ്ങളും ഫൈസര്‍ ഇതിനൊപ്പം നടക്കുന്നുണ്ട്. മെര്‍ക്ക് ആന്‍ഡ് കോ. എന്ന മരുന്നു കമ്പനിയും കൊവിഡ് രോഗത്തിനുള്ള ഗുളിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഫൈസറിന്റെ ഗുളികയില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഗുളിക എന്നാണ് ലഭിക്കുന്ന വിവരം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News