Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് വഴങ്ങുന്നില്ല,മൂന്നാമത്തെ ഡോസും വേണ്ടിവരുമെന്ന് ഫൈസർ കമ്പനി സിഇഒ

April 16, 2021

April 16, 2021

ദോഹ: കോറോണവൈറസ് പ്രതിരോധിക്കാൻ മൂന്നാമത്തെ ഡോസും വേണ്ടിവരുമെന്നും ഒരു പക്ഷെ എല്ലാ വർഷവും കുത്തിവെപ്പ് നടത്തേണ്ടിവരുമെന്നും ഫൈസർ കമ്പനി സി.ഇ.ഓ ആൽബർട്ട് ബൗർല പറഞ്ഞു..ആറു മാസം മുതൽ പന്ത്രണ്ട് മാസത്തിനുള്ളിലാണ് മൂന്നാമത്തെ ഡോസ് വേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ ചാനലായ സി.എൻ.ബി..സി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു വാക്സിൻ സ്വീകരിച്ചാൽ അതിന്റെ പ്രതിരോധ ശേഷി  എത്ര സമയം നിലനിൽക്കുമെന്ന് ഇപ്പോൾ ഗവേഷകർക്ക് അറിയില്ലെന്നും ബൗർല പറഞ്ഞു.

കൊറോണ വാക്സിൻ ആറു മാസം വരെ ഫലപ്രദമാണെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആറു മാസത്തിൽ കൂടുതൽ ഫലപ്രാപ്തി നിലനിൽക്കുമോ എന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് നിഗമനം.

വാക്സിന്റെ ഉയർന്ന വിലയും ബൗർല ന്യായീകരിച്ചു. "വാക്സിൻ വിലപിടിച്ചതാണ്. അവ മനുഷ്യ ജീവൻ സംരക്ഷിക്കുന്നു. ഒരു ഭക്ഷണത്തിന്റെ വിലക്കാണ് ഞങ്ങൾ ഇവ വിൽക്കുന്നത്. പാവപ്പെട്ട രാഷ്ട്രങ്ങൾക്ക് ലാഭമില്ലാതെയാണ് വാക്സിൻ നൽകുന്നത്," ബൗർല പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News