Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരായ പത്തു പേർ മരിച്ചു 

July 05, 2020

July 05, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേർ കൂടി മരണപ്പെട്ടു.ഇന്നലെയും ഒമാനിൽ പത്തു പേർ മരിച്ചിരുന്നു.നിലവിൽ സൗദിയിലും ഒമാനിലുമാണ് ഗൾഫിൽ മരണനിരക്ക് ഉയർന്ന നിലയിൽ തുടരുന്നത്.

ഒമാനിൽ മരണനിരക്ക് 213 ആയി. ഇന്ന് 1,072 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 46,178 ആയി. ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 799 പേരും ഒമാൻ പൗരൻമാരാണ്. 273 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 949 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 27,917 ആയി. പുതിയതായി 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 458 ആയി. ഇതിൽ 121 പേർ ഐ.സി.യു വിലാണ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News