Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒമാനിലും കോവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു,പത്തു പേർ മരിച്ചു

July 19, 2020

July 19, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് 1157 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66,661 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 933 പേർ സ്വദേശികളും 224 പേർ വിദേശികളുമാണ്.പത്തു പേർ കൂടി മരണപ്പെട്ടതോടെ കോവിഡ് മരണസംഖ്യ 318 ആയി.

ഇന്ന് 1232 പേർക്കാണ് പുതുതായി അസുഖം ഭേദമായത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം ഇതോടെ 44,004 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 943 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനിൽ ഇതുവരെ 270,788  പേർക്കാണ് കോവിഡ് പരിശോധനകൾ നടത്തിയത്.

പുതിയതായി 85 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 585 ആയി. ഇതിൽ 165 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News