Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇനി ഓൺലൈനായി കൈമാറാം

April 13, 2022

April 13, 2022

മസ്കത്ത് : സ്വദേശികളും വിദേശികളുമായ വാഹന ഉടമകൾക്ക് ഇനി ഉടമസ്ഥാവകാശം ഓൺലൈൻ ആയി കൈമാറാം. മൊബൈൽ അപ്ലിക്കേഷനിൽ മുഖേനയും, റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു.

ഇടപാട് നടക്കുന്ന സമയത്ത് വാഹനം ഒമാനിൽ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. വില്പനക്കാരനും വാങ്ങുന്ന ആൾക്കും ഡിജിറ്റൽ ഓതന്റിക്കേഷൻ ഉണ്ടായിരിക്കണം. അഞ്ച് റിയാലാണ് ഈ സേവനത്തിന് ലെവി ആയി ഈടാക്കുക. കച്ചവടത്തിന്റെ പണമിടപാട് ഒരുദിവസത്തിനകം ഡിജിറ്റലായി നടത്തണമെന്നും നിർദ്ദേശമുണ്ട്. വിദേശിയായ വ്യക്തിയാണ് വാഹനം വാങ്ങുന്നതെങ്കിൽ ഡ്രൈവിംഗ് ലൈസൻസും റെസിഡന്റ് കാർഡും നിർബന്ധമാണ്.


Latest Related News