Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
കോവിഡ് പിടിവിടുന്നു,ഒമാനിൽ വീണ്ടും രാത്രികാല യാത്രാവിലക്ക് 

June 19, 2021

June 19, 2021

മസ്​കത്ത്​: കോവിഡ്​ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏര്‍പ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്​ച മുതല്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്താനാണ്​ ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​.

രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക്​ വിലക്കില്‍ നിന്ന്​ ഇളവ്​ നല്‍കിയിട്ടുണ്ട്​.

ഇതോടൊപ്പം മുന്‍കാല വിലക്കുകളില്‍ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.ഇനിയൊരു തീരുമാനമുണ്ടാകുന്നത്​ വരെ യാത്രാ വിലക്ക്​ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ്​ പശ്​ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മര്‍ദത്തിലാണെന്ന്​ സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

 


Latest Related News