Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിൽ പോയി കളി കണ്ടുമടങ്ങാം, ഒമാനിൽ നിന്നും ദോഹയിലേക്ക് 48 മാച്ച് ഡേ സർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

August 10, 2022

August 10, 2022

മസ്‌കത്ത് : ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഒമാനിൽ നിന്നുള്ള ഫുട്‍ബോൾ ആരാധകർക്കായി 48 മാച്ച് ഡേ ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. നവംബർ 21 മുതൽ ഡിസംബർ 3 വരെയായിരിക്കും ഈ സർവീസുകളെന്നും ബോയിങ് 787 ഡ്രീംലൈനർ എയർക്രാഫ്റ്റുകൾ ഉൾപെടെ മികച്ച യാത്രാസൗകര്യങ്ങളാണ് ഇതിനായി ഒരുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

മത്സരങ്ങളുടെ ഷെഡ്യുൾ അനുസരിച്ച് ഒമാൻ പ്രാദേശിക സമയം രാവിലെ 6 മാണിക്കും രാത്രി പത്തു മണിക്കും ഇടയിലായിരിക്കും ഈ പ്രത്യേക സർവീസുകൾ ഉണ്ടാവുക.

www.omanair.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാച്ച് ഡേ ഷട്ടിൽ സർവീസുകൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ഇക്കോണമി ക്ലാസിൽ 49 ഒമാൻ റിയാലും ബിസിനസ് ക്ലാസ്സിൽ 155 ഒമാൻ റിയാലുമായിരിക്കും ടിക്കറ്റ് നിരക്ക്.

യാത്രക്ക് മുമ്പ് കളികാണാനുള്ള ടിക്കറ്റിനൊപ്പം ഹയ്യാ കാർഡ് രജിസ്‌ട്രേഷനും പൂർത്തിയാക്കിയിരിക്കണം.ഒരു ടിക്കറ്റിൽ 24 മണിക്കൂർ മാത്രമായിരിക്കും ഖത്തറിൽ തങ്ങാനുള്ള സമയപരിധി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News