Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗദിയിലെ പെട്രോൾ പമ്പിൽ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

November 13, 2019

November 13, 2019

റിയാദ് : സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌രിയ എന്ന സ്ഥലത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയിലായിരുന്നു അന്ത്യം.

ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറായ ബിബീഷ് ചൊവ്വാഴ്ച രാവിലെ ദമ്മാമിൽ നിന്നും ജുബൈലിലേക്ക് ലോഡുമായി പോകുന്ന വഴിയിലാണ് അബു ഹദ്‌രിയയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അയ്യപ്പനാണ് പിതാവ്. അമ്മ യശോദ. ഭാര്യ: ബീന. മക്കൾ: അശ്വജിത്, ആർദ്ര ലക്ഷ്മി.


Latest Related News