Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അനുമതിയില്ലാതെ സൗദി സന്ദർശനം,മെസ്സി മാപ്പ് പറഞ്ഞു

May 06, 2023

May 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിന് ക്ഷമ ചോദിച്ച്‌ ലയണല്‍ മെസി. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട വിഡിയോയിലാണ് മെസി സഹതാരങ്ങളോട് മാപ്പ് പറഞ്ഞത്.

പി എസ് ജി ക്ലബ് എന്ത് നടപടി എടുക്കുമെന്ന് കാത്തിരിക്കുകയാണെന്നും മെസി വിഡിയോയില്‍ പറയുന്നു.

ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു. ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത് മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നത്.

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്‍റെ പേരില്‍ പിഎസ്‌ജി രണ്ടാഴ്‌ചത്തേക്ക് സസ്പെന്‍ഡ് ചെയ്‌ത മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ് സസ്‌പെന്‍ഷന്‍ നല്‍കിയതിനും ഇത്തരം അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിനും പിന്നാലെയാണ് മെസിയുടെ മാപ്പ് ചോദിക്കല്‍. ഇതിനോട് പിഎസ്‌ജി ക്ലബ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News