Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഇന്ത്യൻ പൗരത്വം തങ്ങൾക്ക് വേണ്ടെന്ന് പാക്കിസ്ഥാനിലെ മതന്യുനപക്ഷങ്ങൾ, ഇന്ത്യൻ മുസ്ലിംകളെ കുറിച്ച് ആശങ്കയുണ്ടെന്നും മത നേതാക്കൾ 

December 20, 2019

December 20, 2019

കറാച്ചി : ഭേദഗതി ചെയ്ത പൗരത്വനിയമം അനുസരിച്ച് നിയമപ്രകാരം പൗരത്വം നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനം പാക്കിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു സമൂഹം നിരസിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവന്ന വാദമുന്നയിച്ച് പൗരത്വഭേദഗതി നിയമം നടപ്പാക്കാനിരിക്കെയാണ് പാക്കിസ്ഥാനിലെ ന്യുനപക്ഷ വിഭാഗങ്ങൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്. ഇന്ത്യയെ മതകീയമായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കാനാവില്ലെന്ന് പാകിസ്ഥാൻ ഹിന്ദു കൗൺസിലിന്റെ രക്ഷാധികാരി രാജാ അസർ മംഗലാനി തുർക്കിയിലെ അനദോലു ന്യൂസ് ഏജൻസിയോട് പറഞ്ഞു.


ഒരു യഥാർത്ഥ ഹിന്ദു ഒരിക്കലും ഈ നിയമത്തെ അനുകൂലിക്കില്ല. ഇത് എന്റെ മാത്രം അഭിപ്രായമല്ല,പാക്കിസ്ഥാനിലെ മുഴുവൻ ഹിന്ദു സമൂഹത്തിനും മോദിയോട് ഏകകണ്‌ഠമായി പറയാനുള്ളത് ഇത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും രാജാ അസർ മംഗലാനി പറഞ്ഞു.

മതസമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയാണ് നിയമത്തിലൂടെ ഇന്ത്യൻ ഭരണകൂടം ലക്ഷ്യമാക്കുന്നതെന്ന് പാക്കിസ്ഥാൻ പാർലമെന്റ് ഉപരിസഭയിലെ ക്രിസ്ത്യൻ സെനറ്റ് അംഗം അൻവർ ലാൽ ഡീൻ പറഞ്ഞു.ദീർഘകാലമായി ജമ്മു കശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിയതും ബാബരി മസ്ജിദ് തകർത്തതും ഉൾപെടെ ന്യുനപക്ഷങ്ങൾക്കെതിരെയുള്ള എല്ലാ നടപടികളും മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അൻവർ ലാൽ ഡീൻ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ വളരെ ചെറിയ ന്യുനപക്ഷ വിഭാഗമായ സിഖ് സമൂഹവും പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചു. 'പാക്കിസ്ഥാനിലെ സിഖ് ന്യുനപക്ഷ വിഭാഗം മാത്രമല്ല,ഇന്ത്യയിലെ മുഴുവൻ സിഖ് മത വിഭാഗവും ഈ നിയമത്തിന് എതിരാണ് ' - പാക്കിസ്ഥാനിലെ ബാബാ ഗുരുനാനാക് വിഭാഗം മേധാവി ഗോപാൽ സിങ് പറഞ്ഞു. പാക്കിസ്ഥാനിലും ഇന്ത്യയിലും സിഖ് മതവിഭാഗം ന്യുനപക്ഷമാണ്. ന്യുനപക്ഷ മത വിഭാഗത്തിൽ പെട്ട ഒരാളെന്ന നിലയിൽ ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് തീർച്ചയായും എനിക്ക് ആശങ്കയുണ്ട്. ഇത് വലിയ ദോഷം ചെയ്യും- അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ വേലിക്ക് പുറത്തേക്ക് തള്ളരുതെന്നും ഗോപാൽ സിങ് മോദിയോട് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാനിലെ ന്യുനപക്ഷ ജനസംഖ്യ കുറഞ്ഞുവരുന്നതായി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം ഗോപാൽ സിങ് നിഷേധിച്ചു. 1947 ൽ പാകിസ്ഥാൻ നിലവിൽ വരുമ്പോൾ 23 ശതമാനയിരുന്നു ന്യുനപക്ഷ ജനസംഖ്യ. അതേസമയം രൂപീകരണ കാലത്ത് പടിഞ്ഞാറൻ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ പാകിസ്ഥാനിൽ ന്യുനപക്ഷ ജനസംഖ്യ ഒരിക്കലും 23 ശതമാനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1961 ലെ സെൻസസ് അനുസരിച്ച് അമുസ്ലിം ജനസംഖ്യ 2.83 ശതമാനമായിരുന്നു. ഒരു ദശാബ്ദത്തിനുശേഷം 1972 ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 3.25 ശതമാനമാണ് ന്യുനപക്ഷ ജനസംഖ്യ.  0.42 ശതമാനത്തിന്റെ വർദ്ധനവ്.  1981 ലെ സെൻസസിൽ മുസ്‌ലിം ഇതര ജനസംഖ്യ 3.30 ശതമാനമായിരുന്നു. 1998 ൽ നടത്തിയ അടുത്ത സെൻസസിൽ ഇത് മൊത്തം ജനസംഖ്യയുടെ 3.70 ശതമാനമായി ഉയർന്നു. 2017 ൽ പാകിസ്ഥാൻ പുതിയ സെൻസസ് നടത്തിയിട്ടുണ്ടെങ്കിലും മതം തിരിച്ചുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ലെന്നും ഗോപാൽ സിങ് അനദോലു ന്യൂസ് ഏജൻസിയോട് പറഞ്ഞു.

പാകിസ്താൻ ഹിന്ദു കൗൺസിൽ രക്ഷാധികാരി  രാജാ അസർ മംഗലാനിയുടെ അഭിപ്രായത്തിൽ  210 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 4 ശതമാനവും ഹിന്ദുക്കളാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ 80 ശതമാനം ഹിന്ദുക്കളും സിന്ധ് പ്രവിശ്യയുടെ തെക്കൻ ഭാഗത്താണ് താമസിക്കുന്നത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News