Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
കോവിഡ് ഭീതി അകലുന്നു, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായി തുറക്കുന്നു

November 04, 2021

November 04, 2021

കോവിഡ് വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ ഒമാനിലെ വിദ്യാഭ്യാസരംഗം പഴയപടിയാവുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ക്ലാസുകൾ ആരഭിക്കാമെന്ന് ഡയറക്ടർ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ, ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങി. 


സൂർ സ്കൂൾ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ, അൽ ഗുബ്റ സ്കൂളിലെ കെജി ക്ലാസുകളും, ആറുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ തുറന്നത്. ബാക്കി ക്ലാസുകൾക്ക് അടുത്ത ആഴ്ച്ച മുതൽ സ്കൂളിൽ എത്താമെന്ന് അൽ ഗുബ്റ സ്കൂൾ അധികൃതർ അറിയിച്ചു. ഈ മാസം 17 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് മസ്കത്ത് സ്കൂൾ അറിയിച്ചിട്ടുണ്ട്. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകൾക്ക് ആഴ്ചയിൽ രണ്ട്‍ ക്ലാസുകൾ വീതമാണ് തുടക്കത്തിൽ ഉണ്ടാവുക. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ, വാദി കബീർ ഇന്ത്യൻ സ്കൂൾ എന്നിവയും ഏറെ വൈകാതെ ക്ലാസുകൾ ആരംഭിക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചു കഴിഞ്ഞു.  സാമൂഹിക അകലം പാലിച്ച്, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടാവും സ്കൂളുകളുടെ പ്രവർത്തനം.


Latest Related News