Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ മഴ കനത്തു,പലയിടങ്ങളിലും സ്‌കൂളുകൾക്ക് ഇന്നും അവധി

March 29, 2023

March 29, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്‌കത്ത്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി  ഒമാനില്‍ മഴ ശക്തി പ്രാപിച്ചതോടെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വടക്കന്‍ ബാത്തിന, മുസന്ദം, ദാഹിറ, ദോഫാര്‍, തെക്കന്‍ ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍  തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ചൊവ്വാഴ്ച ഉച്ചയക്കും തുടരുകയാണ്‌.

മഴ കനത്തതോടെ പലയിടങ്ങളിലും വാദികള്‍ നിറഞ്ഞുകവിഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. വായു മര്‍ദ്ദമാണ് മഴയക്ക് കാരണമായതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തന്റെ വിലയിരുത്തൽ.

അല്‍ ഹംറ, ഇബ്രി, ശിനാസ്, നിസ്‌വ, സമാഇല്‍, റുസ്താഖ്, ഇസ്‌ക്കി, ഖാബൂറ, ഖസബ്, ഇബ്രി, വാദി ഹഖീല്‍, മിര്‍ബാത്ത്, യങ്കല്‍, മദ്ഹ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. വാദികള്‍ നിറഞ്ഞുകവിഞ്ഞതോടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. മേഘം മൂടിയത് പ്രധാന റോഡുകളില്‍ കാഴ്ച പരിധി കുറയാനിടയാക്കി.

അതേസമയം, മഴ ബുധനാഴ്ചയും തുടരുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ  നിസ്വയില്‍ വാദിയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു. മറ്റൊരു സംഭവത്തില്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനവുമായി വാദിയില്‍ കുടുങ്ങിയ നാലംഗ സംഘത്തെയും രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം എത്തിയാണ് രക്ഷപ്പെടുത്തിയത്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ വാഹനം വാദിയില്‍ ഇറക്കുകകയോ മുറിച്ച് കടക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി നല്‍കി. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആമിറാത്ത്, ഖുറിയാത്ത് വിലായത്തുകളില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News