Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഇരുപത് വർഷത്തിനിടെ ഭാര്യക്കൊപ്പം കഴിഞ്ഞത് ഒരു മാസം മാത്രം,ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം ഗോപാലകൃഷ്ണൻ നാട്ടിലേക്ക്

July 12, 2022

July 12, 2022

മസ്‌കത്ത് | ബലി പെരുന്നാൾ പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരികിന്റെ കാരുണ്യത്തിൽ മോചിതരാകുന്നവരിൽ ഉൾപെട്ട രണ്ടുപേരിൽ ഒരാളായ ആലപ്പുഴ, ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണൻ നാട്ടിലേക്ക് മടങ്ങുന്നു. രണ്ട് പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് 20 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ഇദ്ദേഹം ജയിൽ മോചിതനാകുന്നത്.മൊത്തം 308 പേർക്കാണ് സുൽത്താൻ ഇത്തവണ ജയിൽ മോചനം അനുവദിച്ചത്.. ഇവരിൽ 119 പേർ വിദേശികളാണ്.

2002ൽ ഇസ്‌കിയിൽ സഹപ്രവർത്തകരായ രണ്ട് മലയാളികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗോപാലകൃഷ്ണൻ ശിക്ഷിക്കപ്പെട്ടത്. ഭാര്യ പ്രസവിച്ച സന്തോഷത്തിൽ നാട്ടിലേക്ക് പോകാൻ സഹപ്രവർത്തകർ തടസ്സമായത് കൊലപാതകത്തിന് കാരണമായി. ഭാര്യ ഗർഭിണി ആയിരിക്കുമ്പോഴാണ് ഗോപാലകൃഷ്ണൻ ഒമാനിലെത്തുന്നത്. പിന്നീട് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.ചെറിയ പ്രായത്തിൽ ഒമാനിലെത്തിയ ഗോപാലകൃഷ്ണൻ അമ്പത്തിയൊന്നാം വയസ്സിലാണ് ജയിൽ മോചിതനാകുന്നത്.

മകൾ ഇപ്പോൾ ബിരുദാനന്തര വിദ്യാർഥിയാണ്. കഴിഞ്ഞ ചെറിയ പെരുന്നാൾ സമയം ഭാര്യ പ്രിയയും മകളും ഒമാനിലെത്തി ജയിലിൽ ഗോപാലകൃഷ്ണനെ സന്ദർശിച്ചിരുന്നു. ഉടൻ പുറത്തിറങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു. ഇതിനിടയിൽ ഗോപാലകൃഷ്ണന്റെ അച്ഛനും അമ്മയും മരണപ്പെട്ടു.. ചിത്രകാരൻ കൂടിയാണ് ഗോപാലകൃഷ്ണൻ.

നേരത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർമാരും സാമൂഹിക പ്രവർത്തകരും ഗോപാലകൃഷ്ണന്റെ ജയിൽ മോചനത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് ഇത്തവണ ബലി പെരുന്നാളിന് സുൽത്താൻ ജയിൽ മോചനം നൽകുന്ന തടവുകാരുടെ കൂട്ടത്തിൽ ഗോപാലകൃഷണൻ അടക്കം രണ്ട് മലയാളികളും മറ്റു 306 പേരും ഇടം നേടിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News