Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജിസിസി ഉച്ചകോടി അവസാനിച്ചു, ഖത്തർ ലോകകപ്പിന് ആശംസ നേർന്ന് അറബ് രാഷ്ട്രത്തലവന്മാർ

December 15, 2021

December 15, 2021

റിയാദ് : നാല്പത്തി രണ്ടാമത് ജിസിസി ഉച്ചകോടി സമ്മേളനത്തിന് റിയാദിൽ തിരശീല വീണു. അറബ് രാഷ്ട്രങ്ങൾ സംയുക്തമായി അവതരിപ്പിച്ച അന്തിമ റിപ്പോർട്ടോടെയാണ് ഉച്ചകോടി അവസാനിച്ചത്. അടുത്ത വർഷം ഖത്തർ വേദിയാവുന്ന ഫുട്‍ബോൾ ലോകകപ്പിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അറബ് രാജ്യങ്ങൾ റിയാദിലെ കൂടിക്കാഴ്ചക്ക് വിരാമമിട്ടത്. 

ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ച ഉച്ചകോടി, യമന് ലോകഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 90 മില്യൺ ഡോളറിന്റെ സഹായം നൽകിയതിനെയും പ്രകീർത്തിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി ഈ മാസം എട്ടാം തിയ്യതി നടന്ന നയതന്ത്ര കൗൺസിലിലെ തീരുമാനങ്ങൾ നടപ്പിൽ വരുത്താനും അന്തിമറിപ്പോർട്ടിലൂടെ ധാരണയായി. സൗദിയിലെ രണ്ട് വിശുദ്ധ ആരാധനാലയങ്ങളുടെയും സുരക്ഷ ആയിരുന്നു ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സുപ്രധാനവിഷയം. ജിസിസി ജനറൽ സെക്രട്ടറി ജനറൽ നയീഫ് ബിൻ ഫലാഹ് അൽ ഹജ്‌റഫ് ആണ് അന്തിമറിപ്പോർട്ട് ഉച്ചകോടിയിൽ വായിച്ചത്.


Latest Related News