Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക്ക് നിയമലംഘനങ്ങൾ ഏകീകരിക്കാൻ പദ്ധതി

January 20, 2022

January 20, 2022

ദോഹ : ജി.സി.സി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകാൻ പദ്ധതി തയ്യാറാവുന്നു. ഖത്തറാണ് ഈ നീക്കത്തിന് മുൻകൈ എടുക്കുന്നത്. അൽ റയ്യാൻ ടീവിയിലെ പരിപാടിയിൽ ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ്‌ റാബിയ അൽ കുവാരിയാണ് പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ചത്. 

നിലവിൽ ഈ പദ്ധതി പ്രാരംഘട്ടത്തിൽ ആണെന്നും, ഏറെ വൈകാതെ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുവാരി അറിയിച്ചു. ഖത്തറും സൗദിയുമാണ് ആദ്യ ഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഏകീകരിക്കാൻ ഒരുങ്ങുന്നതെങ്കിലും, മറ്റ് ഗൾഫ് രാജ്യങ്ങളും വൈകാതെ ഈ പദ്ധതിയുടെ ഭാഗമാകും. ഈ നിയമം നടപ്പിൽ വന്നാൽ, ഖത്തർ രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങൾ മറ്റ് ജിസിസി രാജ്യങ്ങളിൽ നിയമലംഘനം നടത്തിയാൽ, മെത്രാഷ് 2 ആപ്പിലൂടെ പിഴ അടക്കാൻ കഴിയും.


Latest Related News