Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍ കൂടുതൽ കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

February 04, 2021

February 04, 2021

നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍. വായില്‍ കപ്പലോടിക്കുന്ന ഈ ഭക്ഷണങ്ങള്‍ നമ്മുടെ നാവിന് നല്‍കുന്ന രുചികള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യകരമാല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മള്‍ അവ കഴിക്കുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അത്ര ചെറുതല്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

നമ്മുടെ ഭക്ഷണ മെനുവിലെ സ്ഥിരം വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ് എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍. ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനം. എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത 28 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹൃദയസംബന്ധമായ ഗവേഷണ-പഠന റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ച് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ 'ഹാര്‍ട്ടി'ലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. വറുത്തെടുക്കുന്ന വിഭവങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ആഴ്ചയിലും എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങള്‍ അര കപ്പ് മാത്രം കഴിക്കുന്നത് പോലും അപകടസാധ്യത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

അര ലക്ഷത്തോളം പ്രായപൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി നടത്തിയ 17 ഓളം പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച് വിശകലനം ചെയ്താണ് ഒരു ദശാബ്ദക്കാലം നീണ്ട പഠനം നടത്തിയത്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നവരുടെയും അവ വളരെ കുറച്ച് മാത്രം കഴിച്ചവരുടെയും ഹൃദയാരോഗ്യം സംബന്ധിച്ച ഫലങ്ങളെ പഠനത്തില്‍ താരതമ്യം ചെയ്തിട്ടുമുണ്ട്. 

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് പുറമെ ഹൃദയ സ്തംഭനം (37 ശതമാനം), കൊറോണറി ആര്‍ട്ടറി ഡിസീസ് (സി.എ.ഡി, 22 ശതമാനം) എന്നീ രോഗങ്ങളും എണ്ണയില്‍ വറുത്ത ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. 

വറുത്തെടുക്കുന്ന ഭക്ഷണങ്ങളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കലോറിയും കൊഴുപ്പുമാണ്. കൂടാതെ ഉപ്പിന്റെ അളവും ഇത്തരം ഭക്ഷണങ്ങളില്‍ കൂടുതലാണ്. എന്നാല്‍ ഈ ചേരുവകള്‍ക്കൊപ്പം രുചി കൂടുതലാണെന്നത് കൂടിയാണ് എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങളെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഒരു ദിവസം തന്നെ ഒന്നിലേറെ തവണ ഇത്തരം ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം പ്രധാനമായി രുചി തന്നെയാണ്. 

എന്നാല്‍ വറുത്തെടുക്കുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ക്ക് കൂടുതലായി അവബോധം ഇല്ല. ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും കാരണമാകുന്നുവെന്നത് നേരത്തേ തന്നെ കണ്ടെത്തിയ കാര്യമാണ്. 

ആരോഗ്യകരമായ ഭക്ഷണശീലമാണ് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നമ്മള്‍ ശീലിക്കേണ്ടത്. വറുത്തെടുത്തുണ്ടാക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരമായി കഴിക്കാന്‍ നമുക്ക് ചുറ്റും നിരവധി രുചികരമായ വിഭവങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മളതൊന്നും കാണുന്നില്ല. 

വിവിധതരം പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളുമെല്ലാം സ്ഥിരമായുള്ള ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ചര്‍മ്മരഹിതമായ കോഴിയിറച്ചിയും മറ്റ് ഇറച്ചികളുടെ നേര്‍ത്ത ഭാഗങ്ങളും (lean cuts of other meats) പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കണം. എന്നാല്‍ ഇവ എണ്ണയില്‍ വറുത്തല്ല കഴിക്കേണ്ടത്. പകരം ഗ്രില്‍ ചെയ്യുകയോ നേരിട്ടുള്ള തീയില്‍ വേവിക്കുകയോ (Broiling) വെള്ളത്തിലോ ആവിയിലോ വേവിക്കുകയോ ചെയ്താണ് കഴിക്കേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News