Breaking News
മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്; ലോകത്ത് ആദ്യം | ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്ക്; 52 പേര്‍ വിദേശത്തു നിന്ന് എത്തിയവര്‍ | ഉടന്‍ തന്നെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു | ഐ.സി.ബി.എഫ് അപ്രൈസേഷന്‍ അവാര്‍ഡ് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തറിന് | ഖത്തറിൽ വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ്ജിങ് സംവിധാനങ്ങള്‍ക്കുമായുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി | അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഒരു വര്‍ഷത്തേക്ക് ഗതാഗതം തിരിച്ചു വിടും | ദോഹ വിമാനത്താവളത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം,മാതാപിതാക്കളെ തിരിച്ചറിഞ്ഞു | കലിയടങ്ങാതെ ഹൂതികൾ,ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിന് നേരെയും ആക്രമണം  | രഹസ്യ നീക്കം,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദിയിൽ  | ഖത്തറിൽ യാത്ര കഴിഞ്ഞെത്തിയ മുപ്പത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  |
മനാൽ അഹമ്മദിന്റെ വീട്ടിൽ ഒരു വർഷത്തിനിടെ ദുരന്തം എത്തിയത് രണ്ടാം തവണ,പിതാവിന് പിന്നാലെ മകളും യാത്രയായി 

August 08, 2020

August 08, 2020

അൻവർ പാലേരി 

വെള്ളിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താളത്തിലുണ്ടായ ദുരന്തത്തിൽ മരിച്ച കോഴിക്കോട് മൊകേരി സ്വദേശി മനാൽ അഹമ്മദിന്റെ ഷെഹറസാദ്  വീട്ടിൽ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ദുരന്തം പടികയറി എത്തുന്നത്. 2019 മാർച്ച് 27 ന് രാത്രിയാണ് മനാലിന്റെ പിതാവ് അഹമ്മദ് ഹാജി കുറ്റ്യാടിക്ക് സമീപം  മൊകേരി ടൗണിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. മൊകേരിയിലെ വീട്ടിലേക്ക് കയറുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഭാര്യയും മക്കളും നോക്കി നിൽക്കെയാണ് അപകടമുണ്ടായത്.മനാലിന്റെ വിവാഹത്തിന് അഞ്ചു മാസം മുമ്പുണ്ടായ അപകടത്തിന്റെ വേദനയിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് മറ്റൊരു ദുരന്തം മകളുടെയും ജീവനെടുത്തത്.

2019 ആഗസ്റ്റ്  പതിനേഴിനാണ് മനാൽ അഹമദ് വിവാഹിതയായത്. നാദാപുരത്തെ അഭിഭാഷകനായ പാലയുള്ളതിൽ ഇസ്മയിലിന്റെ മകൻ ആതിഫ് ആണ് ഭർത്താവ്. ദുബായിൽ ജോലി ചെയ്യുന്ന ആതിഫ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭാര്യയെ സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുവന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.ഒടുവിൽ എംബസിയിൽ പേർ രജിസ്റ്റർ ചെയ്ത് വന്ദേഭാരത് ഭാരത് വിമാനത്തിൽ നാട്ടിലേക്കുള്ള മടക്കം അന്ത്യ യാത്രയായി.അപകടത്തിൽ പെടുമ്പോൾ മനാൽ നാലു മാസം ഗർഭിണിയായിരുന്നു.വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വിമാന ദുരന്തം മനാൽ അഹമ്മദിന്റെ ജീവനെടുത്തത്.

സാറയാണ് മനാൽ അഹമ്മദിന്റെ മാതാവ്.സഹോദരങ്ങൾ : മർസീന അഹമ്മദ്,മുഷീറ അഹമ്മദ്,മുഹമ്മദ് ഹൈസം.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News