Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അറബിയെ ഫിഫയുടെ ഔദ്യോഗികഭാഷയാക്കും, ഫിഫ പ്രസിഡന്റ്

December 19, 2021

December 19, 2021

ദോഹ : അറബിയെ ഫിഫയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ദേശീയ ദിന ആഘോഷങ്ങൾ വീക്ഷിക്കാൻ അതിഥിയായി എത്തിയ ഇൻഫന്റിനോ, സമൂഹമാധ്യമത്തിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. നിലവിൽ ഇംഗ്ലീഷ് ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകൾക്കാണ് ഫിഫയിൽ ഔദ്യോഗിക പദവി ഉള്ളത്. 

ഖത്തർ ദേശീയദിനത്തിനൊപ്പം ആചരിക്കപ്പെട്ട യുഎൻ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തെ മുൻനിർത്തിയാണ് ഈ പ്രഖ്യാപനം. ഖത്തറിലെയും, മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലെയും നിക്ഷേപകരുമായി കൂടിയാലോചിച്ച ശേഷമാണ് ഫിഫ ഇക്കാര്യം തീരുമാനിച്ചത്. 23 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഫിഫ അറബ് കപ്പ് വൻവിജയമായി എന്നും ഫിഫ വിലയിരുത്തി. വരുന്ന വർഷങ്ങളിലും ഈ ടൂർണമെന്റ് ഫിഫയ്ക്ക് കീഴിൽ തന്നെ അരങ്ങേറും.


Latest Related News