Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയില്‍ വിരണ്ടോടിയ കാളക്കൂറ്റനെ കാറിന് മുകളില്‍ പിടിച്ചു കെട്ടി; വീഡിയോ കാണാം 

December 05, 2020

December 05, 2020

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വിരണ്ടോടിയ കാളക്കൂറ്റന്‍ ഏറെ സമയം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അല്‍ നസീം ഡിസ്ട്രിക്റ്റിലെ റോഡുകളിലാണ് കാളക്കൂറ്റന്‍ വിരണ്ടോടി പരിഭ്രാന്തി ഉണ്ടാക്കിയത്. 

വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലൂടെ വിരണ്ടോടിയ കാളയെ ഒടുവില്‍ നാട്ടുകാരും വിദേശികളുമടക്കം പിന്തുടര്‍ന്ന് പിടിച്ചു കെട്ടുകയായിരുന്നു. കാള നഗരത്തില്‍വിരണ്ടോടുന്നതിന്റെയും പിടിച്ചു കെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോ കാണാം: 

കാറിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച കാളയെ ഒടുവില്‍ കാറിന് മുകളിലിട്ടു തന്നെയാണ് പിടിച്ചുകെട്ടിയത്. ഇതിനിടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കാളയുടെ പരാക്രമത്തില്‍ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അവസാനം കാളയെ സംഭവസ്ഥലത്തുവെച്ചു തന്നെ അറുക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News