Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ മരിച്ചു

September 13, 2020

September 13, 2020

ജിദ്ദ : കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കന്‍ ഹംസക്കോയ (54) ആണ് മരിച്ചത്. കോവിഡ് ബാധിതനായി ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന്  പുലര്‍ച്ചെയായിരുന്നു അന്ത്യം.25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കന്തറയില്‍ ബൈത്തുല്‍ നഗം എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ്. മാതാവ്: പാത്തുമ്മ. ഭാര്യ: സുല്‍ഫത്ത്. മക്കള്‍: അനസ്, അനീസ്, രഹ്നാസ്, അസീല്‍, റിംനാസ്. സഹോദരങ്ങള്‍: അലവിക്കുട്ടി, ചെറിയാവ, അബ്ബാസ്, മുനീര്‍, ഖദീജ, സഫിയ, നഫീസ.

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News