Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
കോവിഡ് നിസ്സാരക്കാരനല്ല; 70 ദശലക്ഷം കുട്ടികള്‍ക്ക് വായിക്കാന്‍ പോലും അറിയാതാവുമെന്ന്  വെളിപ്പെടുത്തല്‍

March 22, 2021

March 22, 2021

കൊവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ കുട്ടികളെയും ഗുരുതരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ 10 വയസുള്ള കുട്ടികളില്‍ പകുതിയിലധികം പേര്‍ക്കും വര്‍ഷാവസാനത്തോടെ ഒരു വാചകം പോലും വായിക്കാനോ മനസിലാക്കാനോ കഴിയില്ലെന്ന് വണ്‍ ക്യാമ്പെയിനിന്റെ പുതിയ വിശകലനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാരണം സ്‌കൂളുകൾ അടച്ചതിനാൽ പഠനം അവതാളത്തിലായതായാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്.

ആഗോളതലത്തില്‍ പഠനകാര്യത്തില്‍ പ്രതിസന്ധിയിലായ കുട്ടികളുടെ ആകെ എണ്ണത്തില്‍ 17 ശതമാനം പേര്‍ക്കും പ്രതിസന്ധിക്ക് കാരണം കൊവിഡ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ലോകമെമ്പാടുമുള്ള സ്‌കൂളുകള്‍ അടച്ചിരുന്നു. യുനസ്‌കോയുടെ കണക്കനുസരിച്ച് 188 രാജ്യങ്ങളിലെ 170 കോടി കുട്ടികളുടെ വിദ്യാഭ്യാസമാണ് 2020 ല്‍ തകര്‍ന്നത്. 

സ്‌കൂളുകള്‍ അടച്ചെങ്കിലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള അവസരം എല്ലാവര്‍ക്കും തുല്യമായല്ല ലഭിക്കുന്നത്. സാങ്കേതികവിദ്യ ലഭ്യമല്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പല വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിച്ചു. 50 കോടി കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താണെന്ന് യു.എന്‍ കണക്കാക്കുന്നു. 

പഠനത്തിലെ പ്രതിസന്ധി ആഫ്രിക്കയെയും ഏഷ്യയെയുമാണ് കൂടുതലായി ബാധിക്കുകയെന്നാണ് വണ്‍ ക്യാമ്പെയിനിന്റെ വിലയിരുത്തല്‍. 2030 ആകുമ്പോഴേക്ക് 10 വയസാവുന്ന കുട്ടികളില്‍ അടിസ്ഥാന സാക്ഷരതയില്ലാത്ത കുട്ടികളുടെ എണ്ണം 75 കോടിയായി ഉയരും. അതായത് ആഗോളതലത്തില്‍ പത്തില്‍ ഒരു കുട്ടിക്ക് സാക്ഷരത ഉണ്ടാകില്ല. 

10 വയസുള്ളപ്പോള്‍ ഒരു വാചകം മനസിലാക്കാനുള്ള കുട്ടികളുടെ കഴിവ് പ്രധാനപ്പെട്ട നാഴികക്കല്ലാണ് എന്ന് വണ്‍ ക്യാമ്പെയിന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിഡ് മക്‌നയര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നമ്മള്‍ അടിയന്തിരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു പേജിലെ വാക്കുകള്‍ മനസിലാക്കാനുള്ള അവസരം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ഈ പ്രതിസന്ധിയെ നേരിടാനായി ജി7 ഷെര്‍പ മീറ്റിങ്ങിന് മുമ്പ് ഗ്ലോബല്‍ പാര്‍ട്‌നര്‍ഷിപ്പ് ഫോര്‍ എജ്യുക്കേഷനു വേണ്ടി കുറഞ്ഞത് 500 കോടി ഡോളര്‍ ധനസഹായം നല്‍കണമെന്ന് സര്‍ക്കാറുകളോട് വണ്‍ ക്യാമ്പെയിന്‍ അഭ്യര്‍ത്ഥിച്ചു. 2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ 17.5 കോടി കുട്ടികളുടെ പഠനത്തിന് ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തേജക പാക്കേജിലൂടെയും തിരിച്ചടയ്ക്കാനുള്ള സമയപരിധി നീട്ടി നല്‍കിയും വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും വണ്‍ ക്യാമ്പെയിന്‍ സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. ഈ തുക വികസ്വര രാജ്യങ്ങള്‍ക്ക് സ്‌കൂളുകള്‍ക്ക് വേണ്ടിയും വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയും ചെലവഴിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: