Breaking News
കോഴിക്കോട് തിക്കോടി സ്വദേശി ദോഹയിൽ നിര്യാതനായി | ഖത്തറിൽ മെയ് 28 ന് നിലവിൽ വരുന്ന ഇളവുകൾ എന്തൊക്കെ? | ഒമാനിൽ കോഴിക്കോട് സ്വദേശിയായ നെഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു | ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്,ആദ്യഘട്ടം മെയ് 28 ന്  | കോവിഡ് മെരുങ്ങുന്നു,ഖത്തറിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 389 പേർക്ക്  | സൗദിയിൽ വ്യാഴാഴ്ച ചെറിയ പെരുന്നാളിന് സാധ്യതയെന്ന് പ്രവചനം  | ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ അഞ്ചിന് : പള്ളികളും ഈദ്ഗാഹുകളും ഇവയാണ്  | പെരുന്നാൾ അവധി : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ഫഹസ് പരിശോധനാകേന്ദ്രങ്ങളിലെയും പ്രവർത്തി സമയം ഇങ്ങനെ  | നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശി സൗദിയിലെ അൽഖോബാറിൽ നിര്യാതനായി  | വാക്സിനെടുത്ത ഗൾഫ് പൗരൻമാർക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും ഖത്തറില്‍ ക്വാറന്‍റൈന്‍ ഇളവ് |
ട്രംപിനെ തിരുത്തി ബൈഡൻ : മുസ്‌ലിം രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് പിൻവലിക്കാൻ നീക്കം

November 10, 2020

November 10, 2020

വാഷിഗ്ടണ്‍:പതിമൂന്നു മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്ക് റദ്ദാക്കാൻ പുതുതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പ്രസിഡന്റയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദിനം തന്നെ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബൈഡൻ ശ്രമം തുടങ്ങിയതായാണ് സൂചന. 
വംശീയത തുടച്ചുനീക്കി ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും എല്ലാവരും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സജ്ജരാകണമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലീം യാത്രാ നിരോധനം പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

2017 ല്‍ അധികാരമേറ്റ ഉടന്‍ തന്നെ ട്രംപ് ഏര്‍‍‌പ്പെടുത്തിയ മുസ്ലീം ഭൂരിപക്ഷ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് ബൈഡന്‍ പിന്‍വലിക്കുന്നത്.

പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയും പ്രസിഡന്റ് പ്രഖ്യാപനം പുറപ്പെടുവിച്ചും ഈ വിലക്കുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയും. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ രാഷ്ട്രീയ നേതാക്കളെ പ്രേരിപ്പിക്കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാതക്രാര്‍ക്കാര്‍ക്കാണ് ട്രംപ് ഭരണകൂടം ആദ്യ ഘട്ടത്തില്‍ യാത്ര വിലക്ക് ഏര്‍പെടുത്തിയരുന്നത്. തുടര്‍ന്ന് വെനസ്വേലയെയും ഉത്തര കൊറിയയെയും നിരോധനത്തില്‍ ഉള്‍പടുത്തുകയും പിന്നീട് നൈജീരിയ, സുഡാന്‍, മ്യാന്‍മര്‍, മറ്റ് മൂന്ന് രാജ്യങ്ങളിലേക്കും യാത്ര വിലക്ക് വ്യപിപ്പിക്കുയും ചെയ്തു.

യുഎസിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ- അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക്‌ റിലേഷന്‍സ് ശനിയാഴ്ച ബൈഡന്റെ വിജയത്തെ അഭിനന്ദിക്കുകയും തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News