Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനിൽ പൊള്ളലേറ്റ് മരിച്ചു

September 03, 2020

September 03, 2020

മനാമ : പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം ആതവനാട് സ്വദേശി ഗോപാലന്‍ ടി.പി (63) ബഹ്‌റൈനിൽ പൊള്ളലേറ്റ് മരിച്ചു.ഇസാ ടൗണിന് സമീപത്തെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞ അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തെ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്.
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം.35 വര്‍ഷമായി ബഹ്റൈനില്‍ ഉള്ള ഗോപാലന്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക്  പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലേക്ക് ടിക്കറ്റെടുത്തിരുന്നു.

വിമലയാണ് ഭാര്യ. മക്കള്‍: വിപിന്‍, ഷീന, നന്ദന.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News