Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
മാസപ്പിറവി കണ്ടില്ല,അറഫാ ദിനം 19 ന്

July 10, 2021

July 10, 2021

റിയാദ് : ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ സഊദി അറേബ്യയില്‍ അറഫ ദിനം ജൂലൈ 19നും ബലിപെരുന്നാൾ 20നുമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം 19ന് നടക്കും.

ദുല്‍ഖഅദ് 29 ന് വൈകുന്നേരം ദുല്‍ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചിരുന്നില്ല.

കേരളത്തില്‍ നാളെയാണ് ദുല്‍ഖഅദ് 29. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയച്ചിട്ടുണ്ട്.


Latest Related News