Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ എല്ലാ വിസകളുടെയും കാലാവധി നീട്ടി,പുതിയ വിസകൾ സെപ്തംബർ ഒന്നു മുതൽ അനുവദിച്ചു തുടങ്ങും

August 26, 2021

August 26, 2021

മസ്കത്ത്: ഒമാനില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസകൾ അനുവദിക്കല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് പൊലീസ് ആന്‍റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു.. സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടി.

രണ്ട് ഡോസ് വാക്സിന്‍ അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് വരാം. ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആര്‍.ഒ.പി വെബ്സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസിലാക്കാന്‍ സാധിക്കും.

ആറുമാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മേജര്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു.

വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രിയും പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News